SignIn
Kerala Kaumudi Online
Sunday, 26 July 2026 1.58 AM IST

കഴക്കൂട്ടത്ത് വൻ രാസലഹരി വേട്ട,​ 93 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ

1

കഴക്കൂട്ടം: കഴക്കൂട്ടത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലയിൻകീഴ് തോട്ടിൻപുറത്ത് പുത്തൻ വീട്ടിൽ ഷംനുവിനെയാണ് (30) പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ദിവസം രാത്രി ഒന്നിന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിന്റെ സമീപത്തായിരുന്നു സംഭവം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ വൈശാഖ്.വി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാറിലെത്തിയ പ്രതിയെ വാഹനം തടഞ്ഞ് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ കാർ പിന്നോട്ടെടുത്ത് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഡാൻസാഫ് ടീമിന്റെ വാഹനത്തിന്റെ പിന്നിലിടിച്ചെങ്കിലും പൊലീസുകാർ ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.

തുടർന്നുള്ള പരിശോധനയിൽ പ്രതിയുടെ കൈയിൽ നിന്ന് 37.774 ഗ്രാമും വാഹനത്തിൽ നിന്ന് 55.855 ഗ്രാമും ഉൾപ്പെടെ 93.629 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. കഴക്കൂട്ടം പൊലീസ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. പ്രതി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ലഹരി കൈമാറ്റ ശൃംഖലയെക്കുറിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL