SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

ജില്ലാതല ചുമട്ടുതൊഴിലാളി സംഗമം 29ന്

തിരുവനന്തപുരം: ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ചുമട്ടുതൊഴിലാളി സംഗമം 29ന് രാവിലെ 10.30ന് മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും.

പാളയം പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിക്കും. കൊല്ലം നഗരസഭയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ പ്രസിഡന്റും ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ എ.കെ.ഹഫീസിനെ ആദരിക്കും. എം.എൽ.എമാരായ എൻ.ശക്തൻ,എം.വിൻസെന്റ്,രമ്യാ ഹരിദാസ്,എം.ആർ.ബൈജു,സുധീർഷാ പാലോട് എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. തൊഴിലാളി രംഗത്തെ മുതിർന്ന പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL