SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.40 PM IST

ജയൻ ജെൻസി തലമുറയെപ്പോലും സ്വാധീനിക്കുന്ന വ്യക്തി:കെ.മുരളീധരൻ

തിരുവനന്തപുരം: നടൻ ജയൻ ജെൻസി തലമുറയെപ്പോലും സ്വാധീനിക്കുന്ന വ്യക്തിയെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ജയൻ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ജയൻ ജന്മദിനാഘോഷ പരിപാടി അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയൻ കലാ സാംസ്കാരിക വേദി സെക്രട്ടറി ആശാ നായർ സ്വാഗതം പറഞ്ഞു. വ്യവസായിയും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയ് മുഖ്യാതിഥിയായിരുന്നു. സാംസ്കാരിക വേദി പ്രസിഡന്റ് ജയരാജ്.കെ അദ്ധ്യക്ഷത വഹിച്ചു. ഗീത.ആർ.പുതുശ്ശേരി ആശംസകൾ നേർന്നു. സാംസ്കാരിക വേദി ഏർപ്പെടുത്തിയ ജയൻ സാഹിത്യ പുരസ്കാരം കവിയും ഗാനരചയിതാവുമായ എം.ഡി.രാജേന്ദ്രൻ ഏറ്റുവാങ്ങി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക വേദി ട്രഷറർ സുരേഷ് ശ്രീവരാഹം,കെ.ഉണ്ണിക്യഷ്ണൻ,സബീർ തിരുമല, പ്രമോദ് പയ്യന്നൂർ,രവി മേനോൻ തുടങ്ങിയവർ പങ്കെടുത്തു. ഷാജൻ ഷാജു നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL