SignIn
Kerala Kaumudi Online
Thursday, 30 July 2026 5.03 AM IST

കേരള കൗമുദി വാർത്ത തുണച്ചു: തെറ്റിക്കുളം _ കാറാത്തല റോഡ്:നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു

news

വർക്കല: തെറ്റിക്കുളം - കാറാത്തല റോഡിലെ കലുങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു.'വാഹനങ്ങൾക്ക് നോ എൻട്രി' എന്ന പേരിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചത്.

കലുങ്ക് നിർമ്മിക്കാനായി റോഡ് രണ്ടായി മുറിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം ആറ് മാസമായി നിലച്ചിരുന്നു.ഇതോടെ ഇതുവഴിയുണ്ടായിരുന്ന സ്വകാര്യ സർവീസ് ബസ് റൂട്ട് മാറ്റി ഓടുന്നത് മൂലം പ്രദേശവാസികൾക്ക് ബസ് യാത്ര പോലും ബുദ്ധിമുട്ടിലായി.നിത്യവേതനക്കാരും വിദ്യാർത്ഥികളും ഇരട്ടി രൂപ ചെലവാക്കി കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായിരുന്നു.ഇതോടെയാണ് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്.

കലുങ്ക് കോൺക്രീറ്റ് ജോലികൾ കാണുന്നതിന് ഒ.എസ്.അംബിക എം.എൽ.എ ഇന്നലെ സ്ഥലം സന്ദർശിച്ചു.ഉദ്യോഗസ്ഥരുമായും കരാറുകാരുമായും കൂടിക്കാഴ്ചകൾ നടത്തി.എത്രയും വേഗം പണി പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.

പണികൾ എത്രയും വേഗം പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കണം.

എം.ഷാജഹാൻ,കോൺഗ്രസ്

അച്ചുമ്മാമുക്ക് മുൻ വാർഡ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL