
തിരുവനന്തപുരം: ലോക ശ്വാസകോശാർബുദ ദിനത്തോടനുബന്ധിച്ച് കിംസ്‌ഹെൽത്ത് ക്യാൻസർ സെന്ററും തൂഫാൻ പദ്ധതിയുമായി സഹകരിച്ച് നടന്ന 'ബീറ്റ് ദ ഫ്യൂംസ്' ശ്വാസകോശാർബുദ ബോധവത്കരണ പരിപാടി മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള അദ്ധ്യക്ഷത വഹിച്ചു.
'തൂഫാൻ കെയർ' പതാക ഉയർത്തി മന്ത്രി പരിപാടിക്ക് തുടക്കം കുറിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കും തൂഫാൻ കെയർ ഫ്ലാഗുകളും ബാഡ്ജുകളും വിതരണം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി.കൃഷ്ണ,കിംസ്‌ഹെൽത്ത് സഹസ്ഥാപകൻ ഇ.എം.നജീബ്,ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ മെഡിക്കൽ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ മുരളീധരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |