SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

തെളി നീരില്ലാതെ അട്ടക്കുളം

attakulam

സംരക്ഷണമില്ലാതെ പായൽ മൂടി

ആറ്റിങ്ങൽ: രാജഭരണക്കാലത്ത് നിർമ്മിച്ച അട്ടക്കുളം ഇന്ന് അധികൃതരുടെ അവഗണനയിൽ,പായലും മാലിന്യവും നിറഞ്ഞ് കാടുകയറി നശിക്കുന്നു.കൊടും വേനലിലും വറ്റാത്ത തെളിനീരുള്ള പ്രസിദ്ധമായ അട്ടക്കുളമാണ് പായലും മാലിന്യങ്ങളും നിറഞ്ഞ് നാശത്തിലായി കിടക്കുന്നത്.

കരിങ്കൽ കൊണ്ട് ചുറ്റിക്കെട്ടിയ അട്ടക്കുളത്തിലിറങ്ങാൻ മൂന്നിടത്ത് കരിങ്കൽ കൽപ്പടവുകൾ.പടിഞ്ഞാറുവശത്ത് പ്രാചീന രീതിയിൽ നിർമ്മിച്ച കുളിപ്പുര.കുളത്തിനോട് ചേർന്ന് കിടക്കുന്ന വിശാലമായ കടുവയിൽ ഏലായിലേക്ക് വെള്ളമെത്തിക്കാൻ തോട് എന്നിവ നിർമ്മിച്ചിരുന്നു. കടുവയിൽ ഏലായെല്ലാം കരയായതോടെ തോട് ഇന്ന് നാമാവശേഷമായി.ഇടയ്ക്ക് നടത്തിയ നവീകരണത്തിനുശേഷം കുറച്ചുകാലം മാത്രമെ ജനങ്ങൾക്ക് കുളം ഉപയോഗിക്കാൻ കഴിഞ്ഞുള്ളൂ. പിന്നീട് പായൽ പ്രത്യക്ഷപ്പെടുകയും ദിവസങ്ങൾ കൊണ്ട് കുളം നിറയുകയും ചെയ്തു.ഇതോടെ അട്ടക്കുളം വീണ്ടും ഉപയോഗ ശൂന്യമായി.കുളം നവീകരിച്ച് നീന്തൽ പഠന കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുളം നിർമ്മിച്ചത്

പ്രസിദ്ധമായ പാർവതിപുരം ഗ്രാമത്തിൽ താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ ഗാർഹികേതര ആവശ്യത്തിന് ഉപയോഗിച്ചതാണീ കുളമെന്ന് പഴമക്കാർ പറയുന്നു.അക്കാലത്ത് മറ്റുള്ളവർക്ക് കുളത്തിലിറങ്ങാൻ പോലും ആവകാശമില്ലായിരുന്നു.

അവസാനം നവീകരിച്ചത് - 2021ൽ

പായൽ കൊണ്ട് നിറഞ്ഞ് ചുറ്റുമതിലും,പടവുകളും പൊളിഞ്ഞുക്കിടന്ന കുളം 2021ലാണ് നവീകരിച്ചത്.ജലസേചനവകുപ്പ് 12 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം നടത്തിയത്. പായൽ നീക്കം ചെയ്ത് കുളം ശുദ്ധീകരിക്കുകയും സംരക്ഷണ ഭിത്തികൾ നിർമ്മിക്കുകയും ചെയ്തു.

ചരിത്ര സ്മാരകമായ അട്ടക്കുളം വൃത്തിയാക്കാനും നവീകരിക്കാനും,സംരക്ഷിക്കാനും ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.

വക്കം പ്രകാശ്,പ്രസിഡന്റ് ആർ.ജെ.ഡി

ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി

ക്യാപ്ഷൻ: പായൽ നിറഞ്ഞ അട്ടക്കുളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL