
കല്ലറ: മുൻപ് വേനലിലായിരുന്നു കാടിറങ്ങി വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയിരുന്നതെങ്കിൽ,ഇപ്പോൾ വേനലെന്നോ മഴയെന്നോ ഇല്ല.വന്യജീവികൾ കൂട്ടത്തോടെ ജനവാസമേഖലയിലേയ്ക്ക് എത്തുകയാണ്. ആന,കാട്ടുപന്നി,കാട്ടുപോത്ത്,കരടി,കുരങ്ങ് എന്നിവയ്ക്ക് പുറമെ മയിൽ ഉൾപ്പെടെയുള്ള പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങുന്നുണ്ട്.മൈലമൂട്,വിതുര,എക്സ് കോളനി പ്രദേശത്ത് ആന ശല്യവും രൂക്ഷമാണ്.മലയോര മേഖലകളിൽ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിംഗുകൾ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമാകുന്നില്ലെന്ന് ജനം ആരോപിക്കുന്നു.
വന്യമൃഗങ്ങൾ നാട്ടിലേക്കിങ്ങുന്നത് തടയാൻ ഫെൻസിംഗ് ശക്തിപ്പെടുത്തണമെന്നും,തകർന്നുപോയ ഫെൻസിംഗുകൾ പുനർനിർമ്മിക്കാനുള്ള നടപടികളെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വനാതിർത്തിയായ പാലോട്,ഭരതന്നൂർ,വിതുര മേഖലകളിലാണ് വന്യമൃഗ ഭീഷണി.നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങൾ കൃഷികൾ എല്ലാം നശിപ്പിക്കുകയും,കുരങ്ങുകൾ പൈപ്പ് ലൈൻ നശിപ്പിക്കുന്നതും പതിവാണ്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാട്ടിലിറങ്ങി കാട്ടാന ആക്രമിച്ചത് പത്തോളം പേരെയാണ്
കഴിഞ്ഞ ദിവസങ്ങളിൽ മൈലമൂട് പ്രദേശത്ത് കൂട്ടത്തോടെ കാട്ടുപോത്തുകൾ റോഡ് മുറിച്ച് കടക്കുന്നത് യാത്രക്കാർ കണ്ടിരുന്നു.
നടപ്പാക്കാതെ പദ്ധതികൾ
വനാതിർത്തികളിൽ അത്യാധുനിക എ.ഐ ക്യാമറകൾ സ്ഥാപിച്ച് ആനകളുടെ സാന്നിദ്ധ്യം തത്സമയം നിരീക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. കാട്ടാനകളുടെ ചലനം തിരിച്ചറിയുന്ന നിമിഷം വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രാദേശിക റെസ്‌പോൺസ് ടീമുകൾക്കും മൊബൈൽ സന്ദേശം വഴി മുന്നറിയിപ്പ് നൽകാനും സംവിധാനത്തിലൂടെ സാധിക്കും.ഓരോ വന ഡിവിഷനിലും സ്ഥാപിച്ച് പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാനായിരുന്നു ലക്ഷ്യം.എന്നാൽ ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |