കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകരായ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 12-ാം പ്രതി ലെനിൻ രാജ്, 15-ാം പ്രതി രാഹുൽ, 17-ാം പ്രതി വൈശാഖ്, 18-ാം പ്രതി എസ്.പി. അമൽ എന്നിവർക്കാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഒമ്പത് പേർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇവർ ഒരു ലക്ഷം രൂപയുടെ വീതം ബോണ്ട് നൽകണം. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 10,000 രൂപ വീതം കോടതിയിൽ കെട്ടിവയ്‌ക്കുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |