SignIn
Kerala Kaumudi Online
Thursday, 13 August 2026 2.42 AM IST

ബാലരാമപുരം ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

ബാലരാമപുരം: ബാലരാമപുരം ബിവറേജസിൽ ഷട്ടർ പൊളിച്ച് മദ്യക്കുപ്പികൾ മോഷ്ടിച്ചു. കൗണ്ടറിന്റെ മുൻവശത്തെ ഷട്ടർ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
പ്രീമിയം കൗണ്ടറിന് മുന്നിലെത്തിയപ്പോൾ മുഖം പതിയാതിരിക്കാൻ ഒരു സി.സി ടിവി ക്യാമറ തിരിച്ചുവച്ചു. ഇതിനുശേഷം മറ്റൊരു ക്യാമറയുടെ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം മുഖംമുടി ധരിച്ചാണ് മോഷ്ടാക്കൾ മദ്യക്കുപ്പികൾ കവർന്നത്. സമീപത്തെ കടകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. പണം നഷ്ടമായില്ല. ബിവ്‌കോ അധികൃതരും ഫോറൻസിക്ക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധിച്ച ശേഷമേ കൂടുതൽ കണക്കുകൾ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു.
നെയ്യാറ്റിൻകര ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം ബാലരാമപുരം പൊലീസിന്റെ സഹായത്തോടെ സ്ഥലത്തെത്തി പരിശോധന നടത്തി. വാവുബലി പ്രമാണിച്ച് കടഅവധിയായതിനാൽ മോഷണം ആസൂത്രിതമായാണ് നടന്നതെന്നാണ് പൊലീസ് നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL