SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

പൂക്കളുടെ വസന്തം നിറഞ്ഞ് തോവാള ഗ്രാമം

നാഗർകോവിൽ: അത്തം പിറന്നതോടെ തോവാള ഗ്രാമം ഉത്സവ ലഹരിയിലായി. തോവളയിലെ പൂക്കടക്കളിൽ ഇത് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സമയമാണ്. അത്തം തുടങ്ങിയതുമുതൽ മലയാളികൾ തൊവാളയിൽ നേരിട്ടെത്തി പൂക്കൾ വാങ്ങുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ മലയാളികളും വിദ്യാർത്ഥികളും എത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ചിങ്ങമാസം വിവാഹങ്ങളുടെ കൂടി സീസൺ ആയതിനാൽ വൻ ആവശ്യക്കാരാണ് തൊവാളയിലേക്ക് എത്തുന്നത്. വരും ദിവസങ്ങളിൽ സ്കൂൾ കോളേജുകളിൽ ഓണം ആഘോഷിക്കുന്ന സാഹചര്യത്തിൽ കോടികളുടെ വിറ്റുവരവാണ് തൊവാളയിലെ പൂ മാർക്കറ്റിൽ നടക്കുന്നത്. ഇത്തവണ ചിങ്ങം ആദ്യം തന്നെ അത്തം പിറന്നതിനാൽ വൻ തിരക്കാണ് ഇവിടെ. കാലാവസ്ഥയും അനുകൂലമാണ്.

# സേലം, ബംഗളൂരു,ഊട്ടി,കൊടയ്ക്കനാൽ,സത്യമംഗലം എന്നീ സ്ഥലങ്ങളിൽ നിന്ന് ഓണ കച്ചവടത്തിനായി പൂക്കൾ എത്തിച്ചിരിക്കുകയാണ് കച്ചവടക്കാർ.

#1500 ഓളം കുടുംബങ്ങളുടെ വരുമാനം പൂക്കച്ചവടവുമായി ബന്ധപ്പെട്ടാണുള്ളത്. പൂമാർക്കറ്റുമായി ബന്ധപ്പെട്ടവരാണ് തോവാളകാർ.

# പൂകൃഷി ചെയ്യുന്നത്....... 3000 കർഷക്കാർ.

# ദിവസേന നടക്കുന്ന കച്ചവടം...... 8-10 ടൺ

# ഓണ സീസണിൽ നടക്കുന്നത്....... 15 ടണിലതികം കച്ചവടം

വിലവിവരം കിലോ

മഞ്ഞ ജമന്തി - 200

വെള്ള ജമന്തി - 260

മുല്ല - 350

പിച്ചി - 300

വാടാമല്ലി - 120

അരളി - 290

റോസ് - 220

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL