
കൊച്ചി: നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ അന്തർസംസ്ഥാന കുറ്റവാളി അനീഷ് ആന്റണി എന്ന മരട് അനീഷിനെ (40) കാപ്പനിയമപ്രകാരം ജയിലിൽ അടച്ചു. കേരളം , തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി 2 രണ്ട് കൊലപാതകക്കേസ്, 8 കൊലപാതകശ്രമം, 17 അടിപിടി, 11 കൂട്ടായ്മ കവർച്ച, 5 ആംസ് ആക്ട്, ഒരു മയക്കുമരുന്ന് കേസ്, ഒരു ഭീഷണിപ്പെടുത്തി പണം അപഹരിക്കൽ തുടങ്ങിയവയിൽ പ്രതിയാണ് മരട് അനീഷ്.
2023 നവംബറിലും വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ശിക്ഷഅനുഭവിച്ചിരുന്നതാണ്. പീന്നീട് ജയിലിൽ നിന്നറങ്ങിയശേഷം തമിഴ്നാട് , കോയമ്പത്തൂർ കണ്ടെ ഗൗണ്ടൻ ചാവടി സ്റ്റേഷൻ പരിധിയിൽ കവർച്ചനടത്തി. ഒടുവിലായി നെടുമ്പാശേരിയിലെ സ്പായിൽനിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച കേസിലും അറസ്റ്റിലായി. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങി.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ അശ്വതി ജിജിയുടെ ശുപാർശയിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ ഉത്തരവുപ്രകാരമാണ് അനീഷിനെ അറസ്റ്റുചെയ്തത്. വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |