SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

പാലക്കാട് ശ്രീനി​വാസൻ വധക്കേസ്: ചി​കി​ത്സയി​ലായി​രുന്ന പ്രതി മരിച്ചു

mohammed-yasser-arafat

പറവൂർ: എൻ.ഐ.എ കേസിലെ പ്രതി ആലങ്ങാട് നീറിക്കോട് പുളിക്കവിട്ടിൽ മുഹമ്മദ് യാസർ അറഫാത്ത് (35) ആശുപത്രി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കെ മരിച്ചു. ആർ.എസ്.എസ് പ്രവർത്തകൻ പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ സഹായിച്ചതിന് അറസ്റ്റിലായ മുഹമ്മദ് യാസർ അറഫാത്ത് വിയ്യൂർ ജയിലിൽ തടവിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെടർന്ന് ഒരാഴ്ചമുമ്പ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹൃദയവാൽവിന് തകരാറുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയക്കായി​തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസംമുമ്പ് രോഗം മൂർച്ഛി​ച്ചതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെരാവിലെയായി​രുന്നു മരണം.

നിയമപരമായ നടപടികൾക്കുശേഷം ഇന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വൈകിട്ട് നീറിക്കോട് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുമയ്യ. മക്കൾ: റൈഹാന, അമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL