
വർക്കല: പാപനാശം മുന്നുകളുടെ സംരക്ഷണത്തിന് പ്രഖ്യാപനങ്ങൾ പലതും നടത്താറുണ്ടെങ്കിലും അവയെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു. ഭാവിതലമുറയ്ക്കുവേണ്ടി നിലനിറുത്തേണ്ട കുന്നുകൾക്ക് വികസനത്തിനൊപ്പം സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളൊന്നും നാളിതുവരെ നടന്നിട്ടില്ല. പരിസ്ഥിതി സംരക്ഷണം കേന്ദ്രസർക്കാരിന്റെ പരിധിയിലാണെങ്കിലും കുന്നുകളുടെ സംരക്ഷണം ഉറപ്പാക്കാൻ സമഗ്ര പദ്ധതികളൊന്നുമില്ല. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ചെറുതും വലുതുമായി 10 ഓളം ഭാഗത്ത് മണ്ണിടിഞ്ഞിട്ടുണ്ട്.ഓരോതവണയും മണ്ണിടിയുമ്പോൾ ദുരന്തനിവാരണ അതോറിട്ടി ഈ പ്രദേശത്ത് സഞ്ചാരികളുടെ ജീവൻ സംരക്ഷിക്കാനായി താത്കാലിക സംരക്ഷണവേലി സ്ഥാപിക്കുമെന്നല്ലാതെ കുന്ന്സംരക്ഷണത്തിന് നടപടിയില്ല. ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കുന്നുകളുടെ സൗന്ദര്യം ഇനിയും വരാനിരിക്കുന്ന തലമുറയ്ക്കുകൂടി പകർന്നുനൽകാൻ വേണ്ട തരത്തിൽ കാത്തുസൂക്ഷിക്കണമെന്നാണ് ആവശ്യം.
ദുരന്തം, അകലെയല്ല
ഇക്കഴിഞ്ഞ മേയിൽ വേനൽമഴ ശക്തമായപ്പോൾ പാപനാശം കുന്നിന്റെ വിവിധ ഭാഗങ്ങൾ ഇടിഞ്ഞു വീണിരുന്നു. ആലിയിറക്കം ബീച്ച് മുതൽ വെറ്റക്കട വരെയുള്ള കുന്നിൻ മുനമ്പുകളിൽ നിർമ്മിച്ചിട്ടുള്ള ഒട്ടനവധി കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്. ഇവിടങ്ങളിൽ നിന്ന് സഞ്ചാരികളെ ഒഴിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. കെട്ടിടങ്ങൾ കുന്നിൻമുകളിൽ നിന്ന് നിലംപതിച്ചാൽ ഉണ്ടായേക്കാവുന്ന ദുരന്തം വളരെ വലുതാണ്. അടിയന്തര രക്ഷാപ്രവർത്തനത്തിനുപോലും പറ്റില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |