
തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ സുദിന മാസത്തിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച " മുഹമ്മദ് നബി കാരുണ്യത്തിന്റെ തിരുദൂതർ" എന്ന മിലാദ് ക്യാമ്പയിന്റെ സമാപനം മലങ്കര മാർത്തോമാ സഭ ബിഷപ്പ് ഹൗസിൽ നടന്നു.പാളയം ഇമാം ഡോക്ടർ വി.പി സുഹൈബ് മൗലവി ബിഷപ്പ് ഡോ. ഐസക് മാർ ഫീലിക്സിനോസ് എപ്പിസ്കോപ്പയ്ക്ക് നബിദിന സാഹോദര്യ സന്ദേശം കൈമാറി. മാനവികതയുടെയും സഹജീവി സ്നേഹത്തിന്റെയും നല്ല പാഠങ്ങൾ പ്രവാചകൻ മുഹമ്മദ് നബി ലോകത്തിന് പരിചയപ്പെടുത്തിയെന്ന് സംഗമം ഉദ്ഘാടനം ചെയ്തു ബിഷപ്പ് പറഞ്ഞു. സമൂഹത്തിന് മുഴുവൻ കാരുണ്യമാണ് പ്രവാചകനെന്ന് ആമുഖപ്രഭാഷണം നടത്തിയ
ഡോക്ടർ വി. പി സുഹൈബ് മൗലവി പ്രസ്താവിച്ചു. അഡ്വ.പാച്ചല്ലൂർ നുജുമുദീൻ അദ്ധ്യക്ഷനായിരുന്നു. സ്വാമി അശ്വതി തിരുനാൾ,ഡോ. എ.ജഹാംഗീർ,അഡ്വ. എസ്. മുജീബ്,പി സിയാവുദ്ദീൻ,നാസർ മഞ്ചേരി,കാസിം ബാവ പാളയം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |