SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

കളിമൺപാത്ര നിർമ്മാണം നിലച്ചു, വേളാർക്കുടി നിശ്ചലം

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കളിമൺപാത്ര നിർമ്മാണത്തിന് പേരുകേട്ട വേളാർക്കുടി നിശ്ചലം. പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കാൻ സമഗ്ര ഇടപെടൽ വേണമെന്നാവശ്യം ശക്തം.പട്ടണത്തിൽ ചിറയിൻകീഴ് റോഡിൽ വേളാർക്കുടി മുതൽ കൊടുമൺ വരെയുള്ള പാതയോരങ്ങളിൽ ഒരുകാലത്ത് കളിമൺപാത്ര നിർമ്മാണം സജീവമായിരുന്നു.നൂറിലധികം വീടുകളിലായിരുന്നു നിർമ്മാണം.

മൺപാത്ര നിർമ്മാണത്തിനാവശ്യമായ കളിമണ്ണ് ഒരുകാലത്ത് തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ നിന്നാണ് ലഭിച്ചിരുന്നത്.അവിടെ ഫ്ലാറ്റുകളും വീടുകൾ നിരന്നതോടെ കളിമണ്ണിന്റെ ലഭ്യതയും കുറഞ്ഞു.ഇതോടെ മേഖലയിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും മൺപാത്ര നിർമ്മാണ തൊഴിലിൽ നിന്ന് പിന്തിരിഞ്ഞു. ഇന്നാരും ഇവിടെ മൺപാത്രങ്ങൾ നിർമ്മിക്കാറില്ല.

വില്പന കൂടി

മൺപാത്ര വിപണിയിലും കടുത്ത പ്രതിസന്ധിയുണ്ടായങ്കിലും വില്പന കൂടി.ഗ്യാസ് അടുപ്പിലെ പാത്രങ്ങൾ രോഗം പരത്തുന്ന റിപ്പോർട്ടുകൾ മൺപാത്രങ്ങൾക്ക് ആവശ്യക്കാരെ കൂട്ടി.എങ്കിലും ഈ മേഖലയിൽ ഏതാനും കുടുംബങ്ങൾ മാത്രമാണ് കുലത്തൊഴിലിനോടുള്ള സ്നേഹം കൊണ്ട് മൺപാത്ര വ്യാപാരം നടത്തിവരുന്നത്.തമിഴ്നാട്ടിൽ നിന്നാണിപ്പോൾ മൺപാത്രങ്ങൾ കൂടുതലുമെത്തുന്നത്.

നിർമ്മാണത്തിന് ജോലിക്കാരില്ല

കളിമണ്ണ് ലഭിച്ചാൽ നിർമ്മിക്കാൻ ജോലിക്കാരെ കിട്ടില്ല.കുലത്തൊഴിൽ കൊണ്ട് നേടിയ വേളാർക്കുടിയെന്ന പേരുപോലുമിന്ന് കേൾക്കാനില്ല.നിലവിൽ എ.സി.എ.സി നഗർ എന്ന് ആറ്റിങ്ങൽ നഗരസഭ പേരു മാറ്റിയെങ്കിലും ഇപ്പോഴും അറിയപ്പെടുന്നത് വേളാർക്കുടി എന്നുതന്നെ.

കേരളത്തിന്റെ പൈതൃക പരമ്പരാഗത വ്യവസായമായ കളിമൺ പാത്രനിർമ്മാണം തിരിച്ചു കൊണ്ടുവരാനും,നിർമ്മാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അധികൃതർ നടപടി സ്വീകരിക്കണം.

കിരൺ കൊല്ലമ്പുഴ,

നഗരസഭ കൗൺസിലർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL