SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

ഇഴജന്തുക്കൾക്ക് വാഴാൻ തൊടുവേ വാട്ടർ സപ്ലൈ പദ്ധതി

paippu

വർക്കല: നിരവധി കുടുംബങ്ങളുടെ ദാഹമകറ്റാൻ കഴിവുള്ള തൊടുവേ വാട്ടർ സപ്ലൈ പദ്ധതി പ്രദേശം കാടുകയറിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. കോടികൾ വിലയുള്ള ഭൂമിയും നൂറുകണക്കിന് പൈപ്പുകളും കെട്ടിടങ്ങളും കാടുകയറി മൂടിയ നിലയിലാണിപ്പോൾ. ഒരേക്കറോളം സ്ഥലത്ത് കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.

1969 കാലഘട്ടങ്ങളിലാണ് വർക്കല പഞ്ചായത്ത് പ്രദേശങ്ങളിൽ പൊതുജലവിതരണ സംവിധാനം എന്നനിലയിൽ തൊടുവേയിൽ വാട്ടർസപ്ലൈ പദ്ധതി നടപ്പിലാക്കിയത്. ആദ്യകാലത്ത് റോഡുകളിൽ പ്രധാനയിടങ്ങളിൽ കുടിവെള്ള വിതരണത്തിനായി പൊതു ഫൗണ്ടനുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ജലസ്രാേതസ് ശിവഗിരിമഠം വക പുരയിടത്തിലൂടെ കടന്നു പോകുന്ന ചെറിയൊരു തോടു മാത്രമായിരുന്നു. ഇവിടെ നിന്ന് ജലം തൊടുവേയിലെ രണ്ടു വലിയ ഗ്രൗണ്ട് ലെവൽ വാട്ടർ ടാങ്കുകളിൽ സംഭരിച്ച്, ഫിൽറ്ററേഷനും ക്ളോറിനേഷനും ശേഷം ഉപയോഗത്തിനായി പമ്പ് ചെയ്ത് പൈപ്പുകളിൽ എത്തിച്ചിരുന്നു. ഇതിനായി ഇവിടെ പമ്പ് ഹൗസും ജീവനക്കാർക്കായുളള ക്വാർട്ടേഴ്സുകളും സജ്ജീകരിച്ചു. പിന്നീട് പദ്ധതി വിപുലീകരിച്ചതിനെ തുടർന്ന് വീടുകളിലേക്കും ജലവിതരണ കണക്ഷനുകൾ നൽകി തുടങ്ങി. അക്കാലത്ത് പൊതുവിൽ വർക്കലയിൽ ജലക്ഷാമം ഉണ്ടായിരുന്നില്ല,വീടുകളുടെ എണ്ണവും കുറവായിരുന്നു എല്ലാവീടുകളിലും ശുദ്ധജലം ലഭിക്കുന്ന കിണറുകളും ഉണ്ടായിരുന്നതിനാൽ പരിമിതമായ വീട്ടുകാർക്ക് മാത്രമേ വാട്ടർ കണക്ഷൻ വേണ്ടിയിരുന്നുള്ളു.

 പദ്ധതിയും നിറുത്തി

വർക്കല പഞ്ചായത്ത് മാറി മുനിസിപ്പാലിറ്റിയായതോടെ വർഷം തോറും വീടുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചെങ്കിലും 1990വരെയെങ്കിലും ഇവിടെ സംഭരിക്കുന്ന ജലം ആവശൃക്കാർക്ക് വിതരണം നടത്തുവാൻ കഴിയുമായിരുന്നു. പിന്നെ വേണ്ടത്ര കുടിവെള്ളം തികയാതെയായി.അപ്പോഴാണ് വാമനപുരം പദ്ധതിക്കായി ആവശ്യമുയരുന്നതും 1997ൽ പദ്ധതി യാഥാർത്ഥ്യമായതോടുകൂടി തൊടുവേ പദ്ധതി അധികൃതർ നിറുത്തലാക്കിയതും.

 പുനരുദ്ധാരണം കാത്ത്...

ജലവിതരണത്തിന് വാങ്ങിക്കുട്ടിയ നൂറുകണക്കിന് കാസ്‌റ്റ് അയേൺ പൈപ്പുകളും,സിമന്റ് പൈപ്പുകളും ഉപേക്ഷിക്കപ്പെട്ടു. കോടികൾ വിലവരുന്ന പൈപ്പുകളും,ക്വാർട്ടേഴ്സും പമ്പ് ഹൗസും കാടുകയറി നശിച്ചു. 2010 ആയപ്പോഴേക്കും വർക്കല മേഖലയിൽ വീണ്ടും ജലക്ഷാമം രൂക്ഷമായി. നിലവിൽ കുടിവെള്ളവിതരണം പൂർണ തോതിലാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വീണ്ടും തൊടുവയിലെ വാട്ടർ സപ്ലൈ പദ്ധതി പുനരുദ്ധരിച്ചാൽ നഗരാതിർത്തിയിൽ പല ഉപയോഗങ്ങളും ഉണ്ടാകുമെന്നുമാണ് പൊതുവായ വിലയിരുത്തൽ.

 ജലക്ഷാമം ഉണ്ടാകുമ്പോൾ തൊടുവേയിലെ ജലം കൂടി ഉപയോഗിക്കാം

 വർക്കലയിൽ ഫയർഫോഴ്സിന് ആവശ്യാനുസരണം ജലം ഇതിൽനിന്നെടുക്കാം

ടാങ്കറുകൾക്ക് കുടിവെള്ളം വിതരണം നടത്താം.

 കൂടുതൽ വീടുകളിലേക്ക് പൈപ്പ് കണക്ഷൻ വഴി വെള്ളമെത്തിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL