SignIn
Kerala Kaumudi Online
Thursday, 17 September 2026 3.12 AM IST

വഴിയില്ലാതെ വെള്ളാണിക്കൽ പാറ

hi

ടാറിളകി റോഡുകൾ

വെഞ്ഞാറമൂട്: ടാറിളകി ചരലും മെറ്റലും ചിതറിക്കിടക്കുന്നു,പോരാത്തതിന് കുണ്ടും കുഴിയും.ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറമുകളിലേക്കുള്ള റോഡിന്റെ അവസ്ഥയാണിത്.

നിരവധി സഞ്ചാരികളെത്തുന്ന പ്രദേശത്തിനാണ് ഈ ദുരിതം.റോഡിന്റെ തകർച്ച കാരണം പ്രദേശത്തെ ടൂറിസം സാദ്ധ്യതകൾ മങ്ങുകയും,നൂറോളം കുടുംബങ്ങളുടെ യാത്രാ ദുരിതം വർദ്ധിക്കുകയും ചെയ്തു.

ഇവിടേയ്ക്ക് എത്താനുള്ള പ്രധാന വഴിയായ കോലിയക്കോട് നിന്നാരംഭിക്കുന്ന റോഡിൽ,ടാർ പൂർണമായി ഇളകി മെറ്റൽ മാത്രം അവശേഷിക്കുന്നു.വാഹന ഗതാഗതം പോയിട്ട് കാൽനടയാത്ര പോലും ഇതുവഴി അസാദ്ധ്യമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.വെള്ളാണിക്കൽ പാറമുകളിലേക്ക് എത്താനുള്ള മറ്റ് ഉപറോഡുകളായ സമന്വയ നഗർ - പാറയ്ക്കൽ റോഡ്,മുളയം - പാറയ്ക്കൽ റോഡ്,പൂതാളം കുഴി - വെള്ളാണിക്കൽ റോഡ് എന്നിവയും വർഷങ്ങളായി തകർച്ചയിലാണ്.

എത്രയും വേഗം റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നെടുമങ്ങാട് മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL