SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.06 AM IST

പൊലീസുകാരനെ ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ച പ്രതി പിടിയിൽ

vvvv

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ച പ്രതി പിടിയിൽ. ആര്യനാട് വയലരികത്ത് വീട്ടിൽ അഖിൽ കൃഷ്ണദേവിനെയാണ് (25) മ്യൂസിയം പൊലീസ് അറസ്റ്റുചെയ്‌‌തത്. ഞായറാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം.

ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് ശേഷം കൂട്ടംകൂടി നിന്ന ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് എസ്.എ.പി ക്യാമ്പിലെ സി.പി.ഒ ശ്രീജിത്തിനെ ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ചത്. പൊലീസുകാരന്റെ അടുത്തെത്തിയ പ്രതി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL