SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.05 AM IST

മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി : യുവാവിന് കുത്തേറ്റു

വടക്കാഞ്ചേരി : നഗരസഭയിലെ മിണാലൂർ സ്റ്റീൽ ലാൻഡിൽ മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി. ശരീരത്തിൽ ഒന്നിലേറെ കുത്തേറ്റ ഉത്തർ പ്രദേശ് സ്വദേശി റോഷനെ (35) വടക്കാഞ്ചേരി ആക്ട്‌സ് പ്രവർത്തകർ തൃശൂർ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബീഹാർ സ്വദേശി സൂരജി (20) നെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട മൂന്ന് പേർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച രാത്രിയിലാണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥാപനത്തിൽ അടുത്ത ദിവസം എത്തിയ യു.പി സ്വദേശിയടക്കം 7 പേരാണുള്ളത്. 6 പേരും ബീഹാർ സ്വദേശികളാണ്. മദ്യപിച്ച സംഘം യു.പി. സ്വദേശിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം സ്ഥാപനത്തിന്റെ മതിൽ എടുത്ത് ചാടിയ റോഷൻ ചോരയിൽ മുങ്ങി കുളിച്ച നിലയിൽ തൊട്ട് സമീപമുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. വീട്ടുകാർ നഗരസഭ കൗൺസിലർ വി.ബി.പീതാംബരനെ വിവരമറിയിച്ചു. ഇദ്ദേഹമെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമത്തിന് നേതൃത്വം നൽകിയ മൂന്ന് പേർ ഓടിരക്ഷപ്പെട്ടു. അബോധാവസ്ഥയിലായ സൂരജിനെ പിടികൂടി. ഏഴംഗ സംഘത്തിൽ രണ്ട് പേർക്ക് അക്രമത്തിൽ പങ്കില്ലെന്ന് റോഷൻ മൊഴി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL