SignIn
Kerala Kaumudi Online
Tuesday, 22 September 2026 6.02 AM IST

കോതയാറിൽ നിന്ന് മുതലയെ പിടികൂടി

1

നാഗർകോവിൽ: ഏഴു മാസങ്ങളായിട്ട് കോതയാറിൽ വനം വകുപ്പ് തിരഞ്ഞ മുതലയെ പിടികൂടി. ഇന്നലെ രാവിലെ ചെകുഴിക്കര കളിയലിന് സമീപം ഒരുനടക്കാൽ പാലത്തിനടിയിലുള്ള ആറിന് കുറുക്കെ വനം വകുപ്പ് കെട്ടിയിരുന്ന വലയിലാണ് മുതല കുടിങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുക്കാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുക്കാരുടെ സഹായത്തോടെ മുതലയെ കൂടുതൽ വല ഉപയോഗിച്ച് കെട്ടി കരക്കെത്തിച്ച ശേഷം പേച്ചിപ്പാറ സീറോ പോയിന്റിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കേന്ദ്രത്തിലേക്ക് മാറ്റി.

മുൻ എം.എൽ.എയായിരുന്ന താരകൈ കത്ബർട്ടിന്റെ ഇടപെടലിലാണ് വനം വകുപ്പ് മുതലയെ പിടിക്കൂടാൻ നടപടി സ്വീകരിച്ചത്. എന്നാൽ വനം വകുപ്പിന്റെ പദ്ധതികൾ പാളിയതോടെ ചെന്നൈയിൽ നിന്നെന്നിയ പ്രത്യേകസംഘത്തിന്റെ വലയിലാണ് മുതലയെ പിടികൂടിയത്.

മുതലയ്ക്ക് 80 കിലോയോളം ഭാരം വരുമെന്നും, 6മുതൽ 8 വയസ് വരെ പ്രായമുണ്ടെന്നും കണ്ടെത്തി. വെറ്ററിനറി ഡോക്ടർമാരെത്തി വൈദ്യ പരിശോധന നടത്തിയ ശേഷം മുതലയെ തിരുനെൽവേലി ജില്ലയിലെ കാരക്കാറിലേക്ക് മുതലയെ മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL