SignIn
Kerala Kaumudi Online
Monday, 05 October 2026 3.00 AM IST

വിതുര-ആറ്റിങ്ങൽ-കൊല്ലം ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാരംഭിച്ചു

വിതുര: തിരുവനന്തപുരം കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും കൊല്ലത്തേക്ക് സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ഒടുവിൽ പുനരാരംഭിച്ചു. മികച്ച കളക്ഷനുമായി ജനോപകാരപ്രദമായി ഓടിയിരുന്ന ബസ് രണ്ട് മാസം മുൻപാണ് മുന്നറിയിപ്പില്ലാതെ നിറുത്തലാക്കിയത്. വിതുര ഡിപ്പോയിൽ നിന്നും രാവിലെ പുറപ്പെട്ട് നെടുമങ്ങാട്,വെമ്പായം,വെഞ്ഞാറമൂട്, ആറ്റിങ്ങൽ,ചാത്തന്നൂർ വഴി കൊല്ലത്തെത്തുന്ന ബസ് തിരികെ തിരുവനന്തപുരത്തേക്കും മടങ്ങും. വൈകിട്ട് കൊല്ലത്ത് നിന്നും വിതുരയിലേക്ക് സർവീസ് നടത്തും.വിതുര,തൊളിക്കോട് പ്രദേശത്ത് നിന്നും ആറ്റിങ്ങൽ, കൊല്ലം മേഖലകളിലേക്ക് പോകേണ്ട യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ മന്ത്രിക്കും എം.പിക്കും എം.എൽ.എ ക്കും അനവധി തവണ പരാതികൾ നിൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വിതുര ഡിപ്പോയ്ക്ക് വേണ്ടത്ര ബസുകളില്ല

വിതുര ഡിപ്പോയ്ക്ക് വേണ്ടത്ര ഫാസ്റ്റ് ബസുകളില്ലാത്തതും സ്പെയർപാർട്സുകളുടെ അഭാവവും മൂലമാണ് സർവീസ് നിറുത്തലാക്കിയത്. നിലവിലുള്ള ഫാസ്റ്റ് ബസുകൾ കേടായാൽ കൊല്ലം ബസ് സർവീസ് കട്ട് ചെയ്ത് ആ റൂട്ടിലേക്ക് സർവീസ് നടത്തുകയാണ് പതിവ്. ഇത് തുടർച്ചയായതോടെ കൊല്ലം സർവീസ് നിലക്കുകയായിരുന്നു. വിതുര ഡിപ്പോക്ക് വേണ്ടത്ര ഫാസ്റ്റ് ബസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഓർഡിനറി സർവീസുകളും മുടങ്ങുന്നുണ്ട്.

നെടുമങ്ങാട് വിതുര റൂട്ടിൽ യാത്രാക്ലേശം

നെടുമങ്ങാട് വിതുര റൂട്ടിൽ നിലവിൽ യാത്രാക്ലേശം രൂക്ഷമാണ്. മലയോരമേഖലയിൽ പ്രവർത്തിക്കുന്ന ഡിപ്പോകളിൽ കളക്ഷനിൽ മുൻപന്തിയിൽ നിൽക്കുന്ന വിതുര ഡിപ്പോയെ അവഗണിക്കുന്ന നിലപാടിനെതിരെ പ്രതിഷേധം ഉയരുകയാണ്.ഡിപ്പോക്ക് വേണ്ടത്ര ബസുകളനുവദിച്ച് യാത്രാക്ലേശത്തിന് പരിഹാരംകാണണമെന്ന ആവശ്യം ശക്തമാണ്. യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ളതീരുമാനത്തിലാണ് ഫ്രാറ്റ് വിതുരമേഖലാകമ്മിറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL