SignIn
Kerala Kaumudi Online
Monday, 05 October 2026 3.00 AM IST

മഴയിൽ വ്യാപക കൃഷിനാശം

36

ഉദിയൻകുളങ്ങര: അതിർത്തി മലയോര മേഖലകളിൽ പെയ്ത മഴയിലും കാറ്റിലും പെരുമ്പഴുതൂർ കൃഷിഭവന് കീഴിൽ നെയ്യാറ്റിൻകര നഗരസഭയിലെ മരുതത്തൂർ,തവരവിള,ചായ്ക്കോട്ടുകോണം,ഇരുമ്പിൽ, കുളത്താമ്മൽ ഏലാ ഭാഗങ്ങളിൽ വ്യാപക കൃഷിനാശം.

കന്നിമാസം കഴിഞ്ഞ് വിളവെടുക്കാൻ കാത്തുകിടന്ന ഹെക്ടർ കണക്കിന് കൃഷിഭൂമിയിലെ വാഴകൾ, മരച്ചീനി (കപ്പ),ചേന,ചേമ്പ്,മധുരക്കിഴങ്ങ് തുടങ്ങിയ നിരവധി കൃഷികളാണ് അപ്രതീക്ഷിത മഴയിലും കാറ്റിലും നഷ്ടമായത്. കൃഷിവകുപ്പ് കൃഷിക്കാരെ നേരിൽക്കണ്ട് ബോധവത്ക്കരണം നടത്തുകയോ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കാനോ തയ്യാറാകുന്നില്ലെന്ന ആക്ഷേപങ്ങൾ നിരവധിയാണ്.

പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്നും പിന്മാറിയതിനുശേഷം വർഷങ്ങൾ കഴിഞ്ഞാലെ ഇൻഷ്വറൻസുകൾ ചെയ്ത വാഴകൾക്ക് കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാറുള്ളൂ.മറ്റു കൃഷികൾക്ക് ഇൻഷ്വറൻസ് പദ്ധതി നിലവിലില്ലെന്നും ഇവർആരോപിക്കുന്നു. സംസ്ഥാന വിളഇൻഷുറൻസ് പദ്ധതി പ്രകാരം പ്രീമിയം തുക ഒരു വാഴയ്ക്ക് 3രൂപ വീതമാണ് കർഷകൻ അടയ്ക്കേണ്ടത്. കർഷകന് നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരമായി 6കുലച്ച വാഴ, നശിച്ചാൽ ഒരു വാഴയ്ക്ക് 50രൂപ മുതൽ 300രൂപ വരെ കാലയളവ് നിശ്ചയിച്ച്ലഭ്യമാകുന്നു. ഏത്തൻ, കപ്പ, പാളയംകോടൻ, റോബസ്റ്റ തുടങ്ങിയ പ്രധാന ഇനങ്ങൾക്കെല്ലാമാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL