വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര പഞ്ചായത്തിലെ തേവിയോട്ടും ചന്തമുക്കിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്നു. പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വാട്ടർഅതോറിട്ടിയെ വിവരം അറിയിച്ചിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാൽനടയാത്രികർക്ക് ചെളിയഭിഷേകം ഏൽക്കേണ്ടതായും വരുന്നുണ്ട്.
മേഖലയിൽ ജലക്ഷാമം നേരിടുന്നതിനിടയിലാണ് പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലീറ്റർ വെള്ളം പാഴാകുന്നത്. ചായത്തും പൈപ്പ് പൊട്ടിയൊഴുകുന്നുണ്ട്. വിതുര കലുങ്ക് ജംഗ്ഷനിൽ രണ്ടിടങ്ങളിലായി പൊട്ടിയ പൈപ്പ് കഴിഞ്ഞ ദിവസം നന്നാക്കിയിരുന്നു. പൊട്ടിയ പൈപ്പ് ഒരുസ്ഥലത്ത് നന്നാക്കുമ്പോൾ മറ്റൊരുഭാഗത്ത് പൊട്ടുന്ന അവസ്ഥയാണ്. വിതുര മേഖലയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. കാലപ്പഴക്കം മൂലമാണ് പൈപ്പ് ലൈൻ അടിക്കടി പൊട്ടുന്നതെന്നാണ് പറയുന്നത്.പൈപ്പ് പൊട്ടിയാൽ നിശ്ചിതസമയത്ത് നന്നാക്കാറില്ലെന്ന് പരാതിയുണ്ട്. തേവിയോട്ടും ചന്തമുക്കിലും പൊട്ടിയ പൈപ്പ് ലൈൻ അടിയന്തരമായി നന്നാക്കണമെന്നും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |