
നെടുമങ്ങാട്: റോഡിന് വശത്തെ പൈപ്പിടാനെടുത്ത കുഴിയിൽ സ്കൂൾ ബസിന്റെ ചക്രം വീണു. അരുവിക്കര വട്ടക്കുളം ഗവ. എൽ.പി.സ്കൂളിലെ ബസാണ് കളത്തറ വിമലാ സ്കൂളിന് സമീപം പൈപ്പ് ഇടാനായി എടുത്ത കുഴിയിലേക്ക് ചരിഞ്ഞത്. സംഭവസമയം, വാഹനത്തിൽ കുട്ടികളും ഡ്രൈവറും ക്ലീനിംഗ് ജീവനക്കാരും ഉണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. കുട്ടികളുമായി സ്കൂളിലേക്ക് വരികയായിരുന്ന ബസ്,എതിരെ വന്ന മറ്റൊരു സ്കൂൾ ബസിന് വഴി കൊടുക്കാൻ വശത്തേക്ക് ഒതുക്കുന്നതിനിടെ വാട്ടർ അതോറിട്ടി പൈപ്പ് ഇടുന്നതിനായി തീർത്ത കുഴിയിലേക്ക് വീഴുകയായിരുന്നു.വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലെ കുണ്ടും കുഴികളും കാരണം അപകടങ്ങൾ നിരന്തരം ഉണ്ടാകുന്നതായി പ്രദേശവാസികൾ പറഞ്ഞു. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം റോഡുപരോധം ഉൾപ്പെടെയുള്ള ജനകീയ സമരങ്ങളിലേക്ക് നീങ്ങുമെന്നും നാട്ടുകാർ മുന്നറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |