SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

അപകടക്കെണിയായി വാമനപുരം പാലം ജംഗ്ഷൻ

bridge

വാമനപുരം: വാമനപുരത്ത് മുന്നറിയിപ്പ് ബോർഡുകളോ സിഗ്നൽ ബോർഡുകളോ സ്ഥാപിക്കാത്തത് അപകട ഭീഷണിയാകുന്നു.വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്.കിളിമാനൂർ നിന്നും,തിരുവനന്തപുരത്ത് നിന്നും,ആറ്റിങ്ങൽ നിന്നും,കുറ്ററ നെല്ലനാട് ഭാഗത്ത് നിന്നും വാഹനങ്ങൾ എത്തുന്ന പ്രധാന ജംഗ്ഷനാണ് വാമനപുരം പാർക്ക് ജംഗ്ഷൻ.

കാരേറ്റ് നിന്ന് വരുമ്പോൾ ഈ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുമ്പോഴാണ് ആറ്റിങ്ങൽ റോഡ്.സിഗ്നൽ ലൈറ്റില്ലാത്തതിനാൽ മിക്ക വാഹനങ്ങളും ഇവിടെ എത്തുമ്പോൾ സഡൻ ബ്രേക്കിട്ട് തിരിയുകയാണ് പതിവ്.ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.ഇടറോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് ബസ്,ലോറി എന്നിവ കയറിവരുന്നത് സംസ്ഥാന പാതയിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയില്ല.ഇതും അപകടത്തിന് കാരണമാകുന്നു.നാലുവശത്തേയ്ക്കും വാഹനങ്ങൾ പോകുന്ന വാമനപുരം പാർക്ക് ജംഗ്ഷനിൽ വഴിയോര കച്ചവടക്കാരും,മറ്റു വ്യാപാര സ്ഥാപനങ്ങൾ ഒക്കെയായി എപ്പോഴും വൻ തിരക്കാണ്.

ഇതിനാൽ ഇരട്ട മഞ്ഞ വരയാണ് നൽകിയിരിക്കുന്നത്.തുടർച്ചയായ മഞ്ഞ വര ഒരു കാരണവശാലും ഓവർടേക്ക് പാടില്ലന്നും,അപകട സാദ്ധ്യത കൂടുതലുള്ള രണ്ടു വരി റോഡുകളിലാണ് ഈ വര ഇടുന്നതെന്നും സാധാരണക്കാർക്ക് പലർക്കും അറിയില്ല.ഇതും അപകടങ്ങൾക്ക് കാരണമാകുന്നു.

നാട്ടുകാരുടെ ആവശ്യം

നിരന്തരം അപകടം നടക്കുന്ന ഇവിടെ സിഗ്നൽ ലൈറ്റോ,സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കണം

അപകട ജംഗ്ഷൻ

ഇവിടെ അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്.സമീപത്തെ ചായക്കടയിലെ ജീവനക്കാരൻ വാഹനം ഇടിച്ച് മരിച്ചതും,കോൺക്രീറ്റ് പണി കഴിഞ്ഞ് ജോലിക്കാരുമായി വന്ന ജീപ്പ് അപകടത്തിൽപ്പെട്ട് ജീപ്പിലുണ്ടായിരുന്ന മൂന്നുപേർ മരിച്ചതും ഇതേ സ്ഥലത്ത് വച്ചാണ്.ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നിത്യവും ഇവിടെ നടക്കുന്നത്.എന്നാൽ ഇവിടെ യാതൊരു മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL