
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കൈതമുക്ക് സ്വദേശി സുരേഷ് ഭവനിൽ അനിൽകുമാറാണ് (44) ഫോർട്ട് പൊലീസിന്റെ പിടിയിലായത്.ഇക്കഴിഞ്ഞ 2ന് പുലർച്ചെ 4.30നായിരുന്നു കേസിനാസ്പദമായ സംഭവം. നഴ്സായ യുവതി ജോലി കഴിഞ്ഞ് പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെത്തി വിശ്രമിക്കുമ്പോഴാണ് ഇയാൾ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. ബന്ധുവിനെ കാണാൻ വന്ന പ്രതി യുവതി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് മനസിലാക്കിയാണ് അതിക്രമിച്ച് കയറി അക്രമം കാട്ടിയത്. ഫോർട്ട് സി.ഐ ആർ.എസ്.ശ്രീകാന്ത്,എസ്.ഐമാരായ ജഗ്മോഹൻ,കൃഷ്ണമോഹൻ,സീനിയർ സി.പി.ഒമാരായ റഷീദ്,സി.പി.ഒ ശ്യാംകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |