SignIn
Kerala Kaumudi Online
Saturday, 31 October 2026 5.56 AM IST

പാരാ ഷൂട്ടിംഗ് താരം അഖിൽ സാമിന് ഭാരം കുറഞ്ഞ വീൽചെയ‌ർ നൽകി യു.എസ്.ടി ഗ്ലോബൽ

aa

തിരുവനന്തപുരം: വിൽചെയറിൽ ജീവിതം തള്ളിനീക്കുന്ന ദേശീയ പാരാ ഷൂട്ടിംഗ് താരം അഖിൽ സാമിന് അൾട്രാ-ലൈറ്റ് വീൽചെയർ നൽകി യു.എസ്.ടി ഗ്ലോബൽ. അഖിൽ സാമിനെ ആദരിക്കുന്നതിന്റെ ഭാഗമായി യു.എസ്.ടിയുടെ തിരുവനന്തപുരം ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വീൽചെയർ കൈമാറിയത്.

നട്ടെല്ലിന് പരിക്കേറ്റ് കഴിഞ്ഞ 10 വർഷമായി സാം വീൽചെയറിലാണ് ജീവിതം തള്ളിനീക്കുന്നത്. പരിക്കിനുശേഷവും ഷൂട്ടിംഗ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച സാം ഇപ്പോൾ രാജ്യത്തുടനീളം നടക്കുന്ന പാരാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പുകളിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.

എന്നാൽ സാം ഉപയോഗിച്ചിരുന്ന വീൽചെയർ ഭാരമേറിയതിനാൽ യാത്രയെയും പരിശീലനത്തെയും അത് ബാധിച്ചിരുന്നു. ഓരോ യാത്രയ്ക്കും മുൻപായി വീൽചെയർ അഴിച്ചുവെക്കുന്നതും പിന്നീട് കൂട്ടിയോജിപ്പിക്കുകയും വേണം. തുടർന്നാണ് കൊണ്ടുപോകാൻ എളുപ്പമുള്ളതും മത്സരവേളയിൽ ഉപയോഗിക്കുമ്പോൾ ശാരീരികമായി അധികം ആയാസം ആവശ്യമില്ലാത്തതുമായ ഭാരം കുറഞ്ഞ വീൽചെയർ യു.എസ്.ടിയുടെ സി.എസ്.ആർ വിഭാഗം സാമിന് നൽകിയത്.

 ''അഖിൽ സാം കായിക ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും സഹായിക്കുന്നതിലൂടെ, അദ്ദേഹം ഇതിനകം കൈവരിച്ച നേട്ടങ്ങൾ കൂടുതൽ വിപുലീകരിക്കാനും അദ്ദേഹത്തെ പിന്തുണയ്ക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.""

സുനിൽ ബാലകൃഷ്ണൻ

യു.എസ്.ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL