SignIn
Kerala Kaumudi Online
Friday, 16 October 2026 2.53 AM IST

ഇ സിഗററ്റുകൾ പിടികൂടാനെത്തിയ പൊലീസിന് നേരെ അക്രമം; ഒരാൾ പിടിയിൽ

ശംഖുംമുഖം: നിരോധിച്ച ഇ -സിഗരറ്റ് വിൽക്കുന്നത് പിടികൂടാനെത്തിയ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ബീമാപള്ളി പ്രദേശത്ത് കടയുടമയുടെ നേതൃത്വത്തിൽ ആക്രമിച്ചു. പൂന്തുറ എസ്.ഐ ശ്രീജേഷ്,പൊലീസുകാരനായ അഭിലാഷ് എന്നിവർക്ക് പരിക്കേറ്റ സംഭവത്തിൽ കടയുടമ ബീമാപളളി പുതുവൽ പുത്തൻ വീട്ടിൽ മുനീർഖാനെ ( 35) പൊലീസ് അറസ്റ്റുചെയ്തു.

കടയിൽ അനധികൃതമായി ഇ സിഗററ്റുകളും വിദേശ നിർമ്മിത വ്യാജസിഗററ്റുകളും വ്യാപകമായി വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസുകാരെത്തിയത്. പരിശോധനയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലവരുന്ന ഇ സിഗററ്റുകളും വിദേശ നിർമ്മിത വ്യാജ സിഗററ്റുകളും പൊലീസ് കണ്ടത്തി. ഇതോടെ ഉടമയുടെ നേതൃത്വത്തിൽ സംഘം ചേർന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി കടയുടമയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. നിരോധിത ഉത്പന്നങ്ങൾ വിറ്റതിനും പൊലീസിനെ ഉപദ്രവിച്ചതിനും ഇയാൾക്കെതിരെ രണ്ടുകേസുകൾ രജിസ്റ്റർ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL