
കാട്ടാക്കട: 2006 ഏപ്രിൽ 8 ഉച്ചയ്ക്ക് തുറന്നിട്ട ഒരു ഊട്ടുപുര. വിശക്കുന്നവർക്ക് അന്നംനൽകാൻ അവർ പാഥേയത്തിന് തുടക്കമിട്ടു. കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിലാണ് നാടിന്റെ വിശപ്പകറ്റാൻ 'പാഥേയം' ഊട്ടുപുര തുറന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ഒരുദിവസം പോലും ഇവിടെ അന്നം മുടങ്ങിയിട്ടില്ല.
പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ജെ.ഹരീന്ദ്രൻനായർ ആരംഭിച്ച 'പാഥേയത്തിൽ അന്നംതേടിയെത്തുന്നവർ നിരവധിയാണ്. ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെയാണ് ഭക്ഷണ വിതരണം.
'പങ്കജകസ്തൂരിയുടെ എല്ലാ ചെലവുകളും കുറിക്കാൻ കണക്ക് ബുക്കുകളുണ്ട്. അക്കൗണ്ടന്റും ഓഡിറ്ററുമുണ്ട്. പാഥേയത്തിനൊഴികെ. തന്റെ വരുമാനത്തിലൊരല്പം അന്യന്റെ വിശപ്പകറ്റാൻ നൽകുന്നു.
ഡോ. ഹരീന്ദ്രൻ നായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |