SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

വെള്ളറടയ്ക്കും വേണം വികസനം

vld-1

വെള്ളറട: മലയോര പഞ്ചായത്തായ വെള്ളറടയിലെ ജനങ്ങൾ ഏറെ വികസന പ്രവർത്തനങ്ങളുടെ നാളുകൾ കാത്തിരിക്കുകയാണ്. സർക്കാർ ഓഫീസുകൾക്ക് സ്വന്തമായി ഇനിയും മന്ദിരങ്ങളില്ല. വിവിധ ഓഫീസുകൾ വിവിധ സ്ഥലങ്ങളിലായി പ്രവ‌ർത്തിക്കുന്നത് വിവിധ ആവശ്യങ്ങൾക്കെത്തുന്നവരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വെള്ളറട ടൗൺ കേന്ദ്രീകരിച്ച് ഒരു മിനി സിവിൾ സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മലയോര പഞ്ചായത്തുകളുടെ പ്രധാന ചികിത്സാ കേന്ദ്രമായ വെള്ളറട ആനപ്പാറയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കുന്നതും കാത്തിരിക്കുകയാണ് ഇവിടുത്തുകാർ. സർക്കാർ ഉടമസ്ഥതയിൽ വെള്ളറട കേന്ദ്രീകരിച്ച് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്നാവശ്യവും ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ ഉപരിപഠനത്തിനാവശ്യമായ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

സ്ഥാപിക്കേണ്ടവ

ട്രഷറി

എക്സൈസ് ഓഫീസ്

ഫയർ സ്റ്റേഷൻ

 നടപടി വേണം

വെള്ളറടയുടെ പ്രാഥമിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തത് ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത അവസ്ഥയാണ്. രണ്ട് പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ഈ പഞ്ചായത്ത് പ്രദേശത്തിന് സമീപമാണ്. പ്രകൃതി രമണീയമായ നിരവധി സ്ഥലങ്ങളുള്ള പ്രദേശങ്ങളുള്ളതിനാൽ ടൂറിസത്തിനും ആവശ്യമായ പരിഗണന നൽകിയാൽ വെള്ളറടയ്ക്കും ഏറെ വളർച്ച നേടാൻ കഴിയും.

 ഡിപ്പോയും പരിതാപകരം

മലയോരമേഖലയിലെ യാത്രാ ക്ളേശം പരിഹരിക്കാനായി ആരംഭിച്ച വെള്ളറട കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിച്ചെങ്കിലും ഇടറോഡുകളിൽ സർവീസ് വളരെ കുറവാണ്. രാവിലെയും വൈകിട്ടും വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും യാത്ര ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. നിരവധി ഷെഡ്യൂളുകൾ വെട്ടികുറച്ചതിനാൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.

ഡിപ്പോയ്ക്കുള്ളിലെ ഫോൺ തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇത് നന്നാക്കാൻപോലും അധികൃതർ തയ്യാറാകുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL