
കല്ലറ: തിരുവനന്തപുരം - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വെഞ്ഞാറമൂട് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയറുടെ കീഴിൽ വരുന്ന തൊളിക്കുഴി കല്ലറ പൊതുമരാമത്ത് റോഡിൽ പാലങ്ങൾക്ക് കൈവരിയില്ലെന്ന് പരാതി.
തൊളിക്കുഴി ജംഗ്ഷന് സമീപവും ഇരുന്നൂറ്റി ജംഗ്ഷന് സമീപവും,പേരപ്പിലുമുള്ള പാലങ്ങൾക്ക് സംരക്ഷണ ഭിത്തിയില്ലാത്തത് വൻ അപകടങ്ങൾക്ക് കാരണമാവുകയാണ്.
തൊളിക്കുഴി - കല്ലറ റോഡ് പുനർനിർമ്മാണം നടക്കുന്നുണ്ടെങ്കിലും പാലങ്ങൾക്ക് സംരക്ഷണഭിത്തി കെട്ടാത്തത് റോഡ് നിർമ്മാണവും കൂടി കഴിയുമ്പോൾ വൻ അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.
പാലത്തിന്റേതായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ തോട്ടിലേക്ക് വീഴാം.
ഇരുചക്ര വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞ് നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ സൈഡ് ഇടിഞ്ഞ് താഴേക്ക് പതിക്കാനും സാദ്ധ്യതയുണ്ട്.
അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് പാലങ്ങൾക്ക് സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |