SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

പകർച്ചവ്യാധി പ്രതിരോധം: നടപടികൾ ഊർജ്ജിതമാക്കും

തിരുവനന്തപുരാം: ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവർത്തനം ഊർജ്ജിതമാക്കും. കളക്ടർ അഞ്ജു.കെ.എസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന വകുപ്പുതല അവലോകന യോഗത്തിലാണ് തീരുമാനം.ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും സഹകരണത്തോടെ ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കളക്ടർ നിർദേശം നൽകി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തൊഴിൽ വകുപ്പ്,ആരോഗ്യവകുപ്പ് എന്നിവ തദ്ദേശവകുപ്പുമായി സഹകരിച്ച് നടപ്പാക്കും.

കോർപ്പറേഷൻ പരിധിയിലെ പ്രതിരോധ പ്രവർത്തനങ്ങൾ കോർപ്പറേഷൻ ആരോഗ്യവിഭാഗവും ജില്ലാരോഗ്യവിഭാഗവും സംയുക്തമായി നടപ്പാക്കണം.പേവിഷബാധ പ്രതിരോധത്തിന്റെ ഭാഗമായി വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഉറപ്പാക്കുന്നതിനും മൃഗങ്ങൾക്കും അവയെ പരിചരിക്കുന്നവർക്കും ആവശ്യമായ പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നതിനും മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണവകുപ്പും നടപടി സ്വീകരിക്കണം.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിസരത്ത് പിടിച്ചിട്ടിട്ടുള്ള വാഹനങ്ങളിലും പരിസരത്തും മറ്റും കൊതുകിന്റെ ഉറവിടം ശ്രദ്ധയിൽപ്പെട്ടാൽ അത് നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാമെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്,തിരുവനന്തപുരം കോർപ്പറേഷൻ,ഭക്ഷ്യസുരക്ഷാ വകുപ്പ്,ഹോമിയോപ്പതി,ആയുർവേദം,വിദ്യാഭ്യാസ വകുപ്പ്,കുടുംബശ്രീ,വനിതാ - ശിശു വികസന വകുപ്പ്,മൃഗസംരക്ഷണ വകുപ്പ്,തൊഴിൽ വകുപ്പ് തുടങ്ങി പകർച്ചവ്യാധി പ്രതിരോധത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL