SignIn
Kerala Kaumudi Online
Thursday, 29 October 2026 5.45 AM IST

ലിഫ്ട് നിർമ്മിച്ച് താരമായി സജി

saji-liftinullil

കല്ലമ്പലം: വീട്ടിൽ സ്വയം നിർമ്മിച്ച ലിഫ്ടുമായി നാട്ടിൽ താരമായി സജി.ഞെക്കാട് വിചിത്രയിൽ ബികോം ബിരുദധാരിയായ സജി ഓട്ടോമൊബൈൽ എൻജിനിയറിംഗ് പുസ്തകം വായിച്ചു പഠിച്ചാണ്,തന്റെ വീട്ടിലെ രണ്ടാം നിലയിലേയ്ക്ക് പോകാനായി ഒരു ലിഫ്ട് സ്വയം നിർമ്മിച്ചത്.ഇന്ന് നാട്ടിലധികവും രണ്ടുനില വീടുകളാണുള്ളത്.അവിടെ താമസിക്കുന്നവർ 50 വയസ് കഴിയുമ്പോൾ ശാരീരിക പ്രശ്നങ്ങൾ കാരണം മുകളിലത്തെ നില ഉപേക്ഷിക്കുകയാണ് പതിവ്.ഇതിനൊരു പരിഹാരമായാണ് സജി ഭാര്യ ഷീബയുടെ സഹായത്തോടെ ലിഫ്ട് നിർമ്മിക്കാൻ തീരുമാനിച്ചത്.

മൂന്നുപേർക്ക് സുഖമായി യാത്ര ചെയ്യാം.ലിഫ്ടിന് ഏകദേശം നാല് ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് സജി പറയുന്നത്.

കഴിഞ്ഞ അവധിക്കാലത്ത് നാട്ടിൽ വന്നപ്പോൾ തൊഴിലാളികളെ ആവശ്യത്തിന് കിട്ടാത്തതിനാൽ സജി ഒരു ജെ.സി.ബി സ്വന്തമായി നിർമ്മിച്ചിരുന്നു.അത് ഇപ്പോഴും പ്രവർത്തന സജ്ജമാണ്.കുട്ടിക്കാലം മുതലേ വാഹനങ്ങളുടെ മോഡലുകൾ നല്ല ഫിനിഷോടെ നിർമ്മിക്കാൻ സജിക്ക് കഴിയുമായിരുന്നു.ഏതാനും വർഷങ്ങൾക്ക് മുമ്പ് വീട്ടിലേക്കായി ആട്ടു യന്ത്രവും നിർമ്മിച്ചിരുന്നു.

വിദേശത്ത് ഒരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ച സജി ഇന്ന് കസബയിൽ അറിയപ്പെടുന്ന ഒരു മെക്കാനിക്കാണ്.വാഹനങ്ങളുടെ ഏതുതരം ഡാമേജ് തീർക്കാനും സജി മിടുക്കനാണ്.താൻ കണ്ടുപിടിച്ച ഈ ലിഫ്ട് പേറ്റന്റ് നേടിയ ശേഷം വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.മുൻ അദ്ധ്യാപകനും ഒറ്റൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ എൻ.ജയപ്രകാശ് ലിഫ്ട് ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL