SignIn
Kerala Kaumudi Online
Thursday, 29 October 2026 5.44 AM IST

 ഇനി ആരെന്നെ സ്കൂളിൽ കൊണ്ടുവിടും. കത്തിയമർന്ന പുസ്തകത്താളുകളിൽ കാർത്തികയുടെ കണ്ണീർ...

1

കുളത്തൂർ: കത്തിയമർന്ന വസ്ത്രങ്ങൾക്കിടയിലും പാതിനശിച്ച പുസ്തകങ്ങൾക്കിടയിലും തെരയുമ്പോൾ ആ പത്തു വയസുകാരിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

ആ നഷ്ടങ്ങളെക്കാളേറെ, ഇനി ഒരിക്കലും തിരിച്ചുവരാത്ത അച്ഛന്റെ ഓർമ്മകളാണ് അലത്തറ ഹോളി ട്രിനിറ്റി സ്കൂളിലെ ആറാം ക്ലാസുകാരി കാർത്തികയുടെ കുഞ്ഞുമനസിനെ ഏറെ വേദനിപ്പിച്ചത്. മൺവിള കോട്ടൂർ രഞ്ജിത്ത് ഭവനിലെ തീപിടിത്തം ഒരു വീടിനെ മാത്രമല്ല, കാർത്തികയുടെ വലിയൊരു ലോകത്തെ കൂടിയാണ് ദാരുണമായി ഇല്ലാതാക്കിയത്. എന്നും രാവിലെ സ്നേഹത്തോടെ മുടി ചീകിയൊതുക്കി, ഓട്ടോയിൽ സ്കൂളിലെത്തിച്ചിരുന്ന അച്ഛൻ സുജിത്ത് ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ആ കുഞ്ഞിന് ഇനിയും കഴിഞ്ഞിട്ടില്ല.

എന്റെ പുസ്തകവും വസ്ത്രവും ഒക്കെ കത്തിപ്പോയി, പക്ഷെ എന്റെ അച്ഛൻ ഇനി തിരിച്ചുവരില്ലല്ലോ.... ഏങ്ങലടിച്ചുകരയുന്ന അവളുടെ വാക്കുകൾ കണ്ടുനിന്നവരുടെയും നാട്ടുകാരുടെയും കരൾ പിളർക്കുന്നതായിരുന്നു. അച്ഛനെ അത്രയേറെ സ്നേഹിച്ചിരുന്ന മകളായിരുന്നു കാർത്തിക.അച്ഛന്റെ വേർപാട് താങ്ങാനാകാതെ കരയുന്ന ആ കുരുന്നിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും വാക്കുകളില്ലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL