SignIn
Kerala Kaumudi Online
Thursday, 29 October 2026 5.44 AM IST

എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ

കയ്പമംഗലം: ഓപ്പറേഷൻ തൂഫാൻ പ്രകാരം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി ഒരാളെ അറസ്റ്റ് ചെയ്തു. ചളിങ്ങാട് ഒറ്റത്തൈ സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഫാഹിസ് (24) ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കയ്പമംഗലം പൊലീസും ചൊവ്വാഴ്ച്ച പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീടിനകത്തെ കിടപ്പുമുറിയുടെ ബെഡ് ഷീറ്റിനടിയിൽ നിന്ന് 2.930 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. തൃശൂർ റൂറൽ ജില്ലാ നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്‌പെക്ടർ ജയൻ, ഡാൻസാഫ് എസ്.ഐ പ്രദീപ്, എ.എസ്.ഐ ലിജു ഇയ്യാനി, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ നിഷാന്ത്, സുർജിത് സാഗർ, കയ്പമംഗലം എസ്.എച്ച്.ഒ കെ.രഞ്ജിത്ത്, എസ്.ഐമാരായ അനന്തകൃഷ്ണൻ, തോംസൺ ആന്റണി, എസ്.സി.പി.ഒ മിഥുൻ ലാൽ, സി.പി.ഒ ആഷിഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL