SignIn
Kerala Kaumudi Online
Thursday, 29 October 2026 5.44 AM IST

ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: അന്വേഷണം നടക്കുന്നില്ലെന്ന് ആരോപണം

തൃശൂർ: യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത് മുങ്ങിയ ഏജൻസി ഉടമയ്‌ക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് അന്വേഷിക്കാൻ തയ്യാറാകുന്നില്ലെന്ന് ഇരയായവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൂങ്കുന്നം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന 'യൂറോ വേ എമിഗ്രേഷൻ' സ്ഥാപനത്തിനെതിരെയാണ് പരാതി. സ്ഥാപന ഉടമ പ്രസീത, ഭർത്താവ് ജോസഫ് സോണൽ, മാനേജർ ജിഷ പൗലോസ് എന്നിവർ ചേർന്ന് 2023-26 കാലയളവിൽ 350ഓളം പേരിൽ നിന്നായി 12 കോടിയോളം രൂപ തട്ടിയെന്നാണ് ആരോപണം. വിവിധ ജില്ലകളിലായി ഇരയായവർ നൽകിയ പരാതികളിൽ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 30ഓളം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർക്കും ഡി.ഐ.ജിക്കും മാസ് ഹർജിയും ആഭ്യന്തരമന്ത്രിക്ക് പരാതിയും നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ കെ. പ്രസാദ്, വി. അശ്വിൻ, കെ.എഫ്. അനിൽകുമാർ, ടി.എൽ. ടോമി, ബെറ്റി ബേബി എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL