
വിഴിഞ്ഞം: 100 രൂപ കടം കൊടുക്കാത്തതിന് സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച പ്രതി അറസ്റ്റിൽ. കരമന കാലടി തോപ്പുവിളാകം വയൽ മുട്ടത്ത് വീട്ടിൽ നിന്ന് വണ്ടിത്തടം ശിവക്ഷേത്രത്തിന് സമീപം കോവിൽവിള വീട്ടിൽ താമസിക്കുന്ന ബിജുവിനെയാണ് (37) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച നടന്ന സംഭവത്തിൽ പാച്ചല്ലൂർ സ്കൂളിന് സമീപം രാജേഷിനാണ് (36) പരിക്കേറ്റത്. തിരുവല്ലം സി.ഐ വി.എം.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |