
കാട്ടാക്കട: നെയ്യാറിന്റെ കുളിരുതേടി നീന്തിത്തുടിക്കാൻ എത്തുന്നവർ സൂക്ഷിക്കുക! ഇവിടെ ഒളിഞ്ഞിരിക്കുന്നത് കാണാക്കയങ്ങളും മരണകുഴികളുമാണ്. നെയ്യാർഡാമിൽ മരണങ്ങളും അപകടങ്ങളും പതിവായി നടക്കുന്നുണ്ട്.
2025ൽ റിസർവോയറിലെ കാഞ്ചിമൂട്ടിൽ കുളിക്കാനിറങ്ങിയ യുവതി കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചതാണ് അവസാന സംഭവം. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അപകടമുനമ്പുകൾ ധാരാളമുണ്ട്. ഇതറിയാത്ത സഞ്ചാരികളാണ് ഇവിടെ കുളിക്കാൻ ഇറങ്ങുന്നത്. വിശാലമായി പരന്നുകിടക്കുന്ന നെയ്യാർഡാമിന്റെ ഓരങ്ങളിൽ തണൽമരങ്ങൾ യഥേഷ്ടമുണ്ട്. നിരവധിപേർ കുളിയ്ക്കാൻ ഇവിടെ എത്തുന്നുണ്ട്. ഇവിടെയാണ് കാണാക്കയങ്ങളും ചെളിയും നിറഞ്ഞിരിക്കുന്നത്. കുളിക്കാൻ എത്തുന്നവരെ പലപ്പോഴും നാട്ടുകാർ തന്നെ വിലക്കിവിടും. എന്നാൽ പലരും അത് വകവയ്ക്കാറില്ല.
മുന്നറിയിപ്പ് ബോർഡുകൾ വേണം
കാപ്പുകാട്,കരിമൺകുളം,നെയ്പാറ,കൊമ്പൈക്കാണി,കോലിയക്കോട്,അണമുഖം,കാരികുഴി,കാഞ്ചിമൂട് തുടങ്ങി നെയ്യാർഡാമിലെ 20 ഭാഗങ്ങൾ അപകടമേഖലകളാണ്. ഡാമിലെ അപകട ഭാഗങ്ങളെകുറിച്ച് അറിയാവുന്ന അധികൃതർ നടപടിയും എടുത്തിട്ടില്ല. ഈ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ മുൻപ് സ്ഥാപിച്ചിരുന്നു.എന്നാൽ കാലപ്പഴക്കത്താൽ ഇവയെല്ലാം നശിച്ചു.
ലഹരി വസ്തുക്കളുമായി ഡാമിൽ എത്തുന്നവർ പലപ്പോഴും ചേക്കേറുന്നത് അപകടമേഖലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |