SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

ബൈക്ക് മോഷ്ടാവ് പിടിയിൽ

photo

പാലോട്: ബൈക്ക് മോഷണക്കേസ് പ്രതിയെ ചടയമംഗലത്തുനിന്ന് പാലോട് പൊലീസ് അറസ്റ്റ് ചെയ്തു.

ചെറ്റച്ചൽ പൊട്ടൻചിറ കുറുങ്ങണംകോണത്ത് വീട്ടിൽ വിഷ്ണുവാണ് (നച്ചേലി) അറസ്റ്റിലായത്. 31ന് രാത്രി പൊട്ടൻചിറ സ്വദേശിയുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് വിഷ്ണു മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.ഇതോടെ ബൈക്ക് മോഷണം പോയെന്ന ഉടമയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം പ്രതിയെ ചടയമംഗലത്തുനിന്ന് പിടികൂടുകയായിരുന്നു.
കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള വിഷ്ണു പാലോട്,വിതുര,നെടുമങ്ങാട്,പള്ളിക്കൽ, പാങ്ങോട്,കടയ്ക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതിയാണ്.
പാലോട് സർക്കിൾ ഇൻസ്പെക്ടർ പി.ഷാജിമോന്റെ നിർദ്ദേശപ്രകാരം പാലോട് സബ് ഇൻസ്പെക്ടർ ടി. അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ രാജീവ്‌,സി.പി.ഒ മാരായ വിനുകുമാർ,സൂരജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL