SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

അങ്കണവാടി റോഡിൽ വൈദ്യുത പോസ്റ്റ്‌ അപകട ഭീഷണിയിൽ നടപടിയെടുക്കാതെ അധികൃതർ

kdvr

വില്ലനായി കേബിളുകൾ

കടയ്ക്കാവൂർ: ​അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് പുത്തൻനടയിൽ ഉൾപ്പെട്ട പഴയനട തട്ടാന്റെവിള അങ്കണവാടി റോഡിലെ വൈദ്യുതപോസ്റ്റ്‌ അപകട ഭീഷണിയാകുന്നു.മാസങ്ങളായി തകർന്ന് വീഴാറായ അവസ്ഥയിൽ നിൽക്കുന്ന പോസ്റ്റ് മാറ്റാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.​

പോസ്റ്റിന്റെ മുഖം റോഡിന് സമാന്തരമായി സ്ഥാപിച്ചതാണ് നിലവിലെ അപകടനില ഇത്രത്തോളം രൂക്ഷമാക്കിയതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

അപകടാവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിലും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലും നിരവധിത്തവണ പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് അപകടാവസ്ഥയിലുള്ള വൈദ്യുതപോസ്റ്റ്‌ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അപകട സാദ്ധ്യതയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതങ്ങ് സജൻ കടയ്ക്കാവൂർ കെ.എസ്.ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് പരാതി നൽകിയിട്ടുണ്ട്.

​ഇരുപതോളം എൽ.കെ.ജി,യു.കെ.ജി കുഞ്ഞുങ്ങൾ പഠിക്കുന്ന അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പത്താം നമ്പർ തട്ടാന്റെവിള അങ്കണവാടിയും ഇരുപത്തഞ്ചോളം കുടുംബങ്ങളും സ്ഥിതി ചെയ്യുന്നത് ഈ റോഡിലാണ്.

അങ്കണവാടിയിലെത്തുന്ന പിഞ്ചുകുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെ ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ പോസ്റ്റിന് അടിയിലൂടെ ഭീതിയോടെ കടന്നുപോകുന്നത്.

കേബിളുകളുടെ താങ്ങാനാകാത്ത ഭാരമാണ് ഈ പോസ്റ്റിന് വില്ലനായി മാറിയിരിക്കുന്നത്.കോൺക്രീറ്റ് പോസ്റ്റിന്റെ നടുഭാഗം ക്രമാതീതമായി വളഞ്ഞ് ഏതുനിമിഷവും ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL