SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

തട്ടിപ്പ് കേസിൽ ദമ്പതികൾ അറസ്റ്റിൽ

arrest

കാട്ടാക്കട: ഇസ്രയേലിൽ തൊഴിൽവിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ദമ്പതികളെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആറാട്ടുപുഴ പട്ടാഴി താഴത്ത് വടക്ക് എ.ജി ചർച്ചിന് സമീപം റീജ ഭവനിൽ റീജ ജോർജ് (43), ഭർത്താവ് തോമസ് പി.ചെറിയാൻ (50) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

ഇസ്രയേലിൽ തൊഴിൽവിസ നൽകാമെന്നുപറഞ്ഞ് കാട്ടാക്കട സ്വദേശിയായ യുവാവിൽ നിന്ന് 8.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തോമസ് കൊട്ടാരക്കര സ്റ്റേഷൻ പരിധിയിൽ മുക്കുപണ്ടം പണയംവച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊട്ടാരക്കര, ഈരാറ്റുപേട്ട,പേരൂർക്കട പൊലീസ് സ്റ്റേഷനുകളിലും പ്രതികൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.പ്രതികളുടെ അറസ്റ്റിന് പിന്നാലെ പല സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി ഏനാത്ത് പ്രവർത്തിക്കുന്ന ടാലന്റ് ടോപ്പേഴ്സ് എന്ന ഏജൻസിയെന്ന് പരസ്യം ചെയ്താണ് യുവാക്കളെ തട്ടിപ്പിനിരയാക്കിയത്. കാട്ടാക്കട ഡിവൈ.എസ്.പി ബിനുവിന്റെ നിർദ്ധേശപ്രകാരം സി.ഐ.അമൃത് സിംഗ് നായകം,എ.എസ്.ഐ ഗിരിജ,പ്രദീപ്,രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL