SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

പാകിസ്ഥാനികൾ ഉൾപ്പെട്ട കപ്പൽ വിഴിഞ്ഞത്ത്; വീണ്ടും ക്രൂ ചെയ്ഞ്ച്

1

വിഴിഞ്ഞം: മാരിടൈം ബോർഡിന്റെ വിഴിഞ്ഞം തുറമുഖത്ത് വീണ്ടും ക്രൂചേഞ്ച് നടന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വിദേശ കപ്പൽ അറ്റ്ലാൻഡിസ്- 1ലാണ് ഇന്നലെ ക്രൂ ചെയ്ഞ്ച് നടത്തിയത്. കപ്പലിൽ ആറ് പാകിസ്ഥാൻ സ്വദേശികളും രണ്ട് ഉക്രയിൻ സ്വദേശികളും 20 ഇന്ത്യക്കാരും ഉൾപ്പെടെ 28 പേരാണുള്ളത്.

കപ്പലിൽ നിന്ന് രണ്ട് ഇന്ത്യക്കാർ വിഴിഞ്ഞത്തിറങ്ങി പകരം രണ്ടുപേർ കയറി. ബഹ്റിനിൽ നിന്ന് യു.എ.ഇയിലെ തുറമുഖത്തേയ്ക്ക് പോവുകയായിരുന്ന കപ്പൽ എൻജിൻ തകരാറിനെ തുടർന്നാണ് വിഴിഞ്ഞം പുറം കടലിലെത്തിയത്. വിഴിഞ്ഞത്തെ മാരിടൈം ബോർഡ് തുറമുഖ അധികൃതരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. തകരാർ പരിഹരിക്കുന്നതിനുള്ള സ്‌പെയർ പാർട്‌സുകൾ കപ്പലിലെത്തിച്ചതായി അധികൃതർ വ്യക്തമാക്കി. തകരാർ പരിഹരിച്ച് കപ്പൽ ഇന്ന് തിരിച്ചുപോകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL