ശംഖുംമുഖം: 69 ഗ്രാം എം.ഡി.എം.എയുമായി കൊലക്കേസ് പ്രതി വാഹനപരിശോധനയ്ക്കിടെ പിടിയിലായി. കവറിൽ പൊതിഞ്ഞ് അടിവസ്ത്രത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. വലിയതുറ പ്രിയദർശിനി സ്വദേശി ഷഹിൻഷായാണ് പിടിയിലായത്. ഇയാൾ മയ്ക്കുമരുന്ന് കച്ചവടം നടത്തുന്നതായി പൊലീസിന് ലഭിച്ച വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ നീരിക്ഷിച്ചുവരവെ, കഴിഞ്ഞ ദിവസം പിക്കപ്പ് വാനിൽ പൊന്നറ പാലത്തിന് സമീപത്തെത്തിയ പ്രതിയുടെ വാഹനം പൊലീസ് തടഞ്ഞുനിറുത്തി പരിശോധിക്കുകയായിരുന്നു.
പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും കൂടുതൽ പൊലീസെത്തി ഇയാളെ കസ്റ്റഡിൽ എടുക്കുകയായിരുന്നു.
മുമ്പ് തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കടലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയാണ് ഷഹിൻഷ.
ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ സജിമോന്റെ നിർദേശത്തെ തുടർന്ന് വലിയതുറ എസ്.ഐ വി.എസ്.അരുണിനും ഡാൻസാഫ് സംഘവുമാണ് ഇയാളെ പിടിക്കൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |