വിഴിഞ്ഞം: മദ്യലഹരിയിൽ കാർ തടഞ്ഞ് യുവാവിനെ ആക്രമിച്ച കേസിൽ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. തൃശൂർ സിറ്റി ഡി.എച്ച്.ക്യു-വിലെ സി.പി.ഒ ടിജു.വി.കെയ്‌ക്കെതിരെയാണ് (35) നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം തൃശൂർ സിറ്റി പൊലീസ് കമ്മിഷണറാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. ഇയാൾ ഡെപ്യൂട്ടേഷനിൽ വിഴിഞ്ഞം മറൈൻ എൻഫോഴ്‌സ്‌മെന്റിൽ ജോലി ചെയ്യുകയായിരുന്നു.
അടിയന്തര പ്രാബല്യത്തോടെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തെന്നും ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും ഉത്തരവിലുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ,എസ്.പി,മറൈൻ എൻഫോഴ്‌സ്‌മെന്റ്, വിഴിഞ്ഞം എസ്.എച്ച്.ഒ എന്നിവർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.
വിഴിഞ്ഞം മുക്കോല അതിഥിയിൽ ശന്തനുവിനെയാണ് (36) വെള്ളിയാഴ്ച രാത്രി ടിജു മർദ്ദിച്ചത്. അതേസമയം നിസാരവകുപ്പുകൾ ചുമത്തി കേസെടുത്തത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി,ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്നും കോടതിയിൽ സ്വകാര്യ കേസ് ഫയൽ ചെയ്യുമെന്നും ശന്തനു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |