ശംഖുംമുഖം: കഞ്ചാവ് വില്പന നടത്തിയ പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. വലിയതുറ അഴിവിളാകം പുരയിടം വീട്ടിൽ ടിൻസൺ(24) ആണ് വെട്ടേറ്റത്. വലിയതുറ തോപ്പിനകം ധനുഷിന് (27) എതിരെയാണ് പരാതി.
സംഭവദിവസം, ടിൻസൺ താമസിക്കുന്ന വീട്ടിലെത്തിയ ധനുഷ് തനിക്ക് കിട്ടാനുള്ള പണത്തിന്റെ പേരിൽ ഒരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കതക് അടച്ച് കുറ്റിയിട്ട ശേഷം വെട്ടുകത്തി കൊണ്ട് ടിൻസണിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇരുവരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേർക്കും എതിരെ കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |