ആറ്റിങ്ങൽ: സ്ഥിരമായി മദ്യപിച്ച ശേഷം ഭാര്യയെയും കുഞ്ഞിനെയും,നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്ന പ്രതി പിടിയിൽ.ഇളമ്പ മേവൂട്ടി പച്ച വീട്ടിൽ കുമാറിനെയാണ് (40) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ നിരന്തര മദ്യപാനത്തെ തുടർന്ന്,ഭാര്യ നൽകിയ പരാതിയിൽ നിരവധിത്തവണ ഇയാളെ പൊലീസ് താക്കീത് ചെയ്ത് വിട്ടിരുന്നു.എന്നിട്ടും മർദ്ദനം തുടർന്നതോടെ ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഡൊമസ്റ്റിക് വയലൻസ് ആക്ട് പ്രകാരം പ്രൊട്ടക്ഷൻ ഓർഡർ പൊലീസ് എടുത്തിരുന്നു.കഴിഞ്ഞദിവസം ഭാര്യയെ മർദ്ദിക്കുകയും പിടിച്ചുമാറ്റാൻ ചെന്ന മകളെ കമ്പ് കൊണ്ട് ക്രൂരമായി അടിക്കുകയും ചെയ്തു.തുടർന്ന് ഭാര്യയുടെ പരാതിയിൽ ഡൊമസ്റ്റിക് വയലൻസ് ആക്ട് ലംഘനം,ജുവനയിൽ ജസ്റ്റിസ് ആക്ട് എന്നിവ അനുസരിച്ച് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |