
മലയിൻകീഴ് : പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പേയാട് ചിറക്കോണം ലൈനിൽ പനങ്ങോട് അശോക ഭവനിൽ ആനന്ദ്കുമാറിനെ(20)മാറനല്ലൂർ പൊലീസ്
പിടികൂടി.പതിനെട്ടുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ ബൈക്കിൽ ബലമായി കയറ്റി കൊണ്ടുപോയി വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
മറ്റു യുവാക്കളുമായി ഇൻസ്റ്റഗ്രാം വഴി പെൺകുട്ടി
ചാറ്റ് ചെയ്യുന്നുവെന്ന വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.കോളേജ് യൂണിഫോമിലായിരുന്നു പെൺകുട്ടിയെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിന് ശേഷം വൈകുന്നേരത്തോടെ പെൺകുട്ടിയെ വീടിനടുത്തുള്ള ചാനൽക്കര പാലത്തിന് സമീപം ഇറക്കിവിട്ടശേഷം പ്രതി മുങ്ങിയിരുന്നു.കാട്ടാക്കട ഡിവൈ.എസ്.പി.ജി.ബിനുവിന്റെ നേതൃത്വത്തിൽ പ്രതിയെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.പൊലീസ് സംഘത്തിൽ മലയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ ഉമേഷ്,മാറനല്ലൂർ സബ് ഇൻസ്പെക്ടർ രഞ്ജിത്ത്.ആർ.എസ്,ഗ്രേഡ് എസ്.ഐ.വിൽസ് ,സി,പി,ഒ, മാരായ ശ്രീജിത്ത്,രജീഷ് കുമാർ,അജിൻ,ജിജു എന്നിവരുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |