SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.41 AM IST

സങ്കീർണ അസ്ഥി ശസ്ത്രക്രിയകൾ ഇനി പേരൂർക്കട ജില്ലാശുപത്രിയിലും

തിരുവനന്തപുരം: സങ്കീർണമായ അസ്ഥിരോഗ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള,ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കി പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി.മുട്ട്,ഇടുപ്പ് സന്ധികൾ മാറ്റിവയ്ക്കുന്ന ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയകൾ,സങ്കീർണമായ എല്ലുപൊട്ടലുകൾക്കുള്ള ശസ്ത്രക്രിയകൾ,താക്കോൽദ്വാര ശസ്ത്രക്രിയയായ ആർത്രോസ്കോപ്പി എന്നിവയ്ക്കുള്ള സൗകര്യങ്ങളാണ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്.രണ്ട് മാസത്തിനിടെ ഇത്തരത്തിലുള്ള പത്തോളം ശസ്ത്രക്രിയകളാണ് നടന്നത്.

സർക്കാർ സംവിധാനത്തിന് കീഴിൽ ജില്ലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, ജനറൽ ആശുപത്രിയിലും മാത്രമാണ് ഇത്തരം ശാസ്ത്രകിയകൾ ലഭ്യമായിരുന്നത്.പേരൂർക്കട ആശുപത്രിയിലും ശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്നതോടെ,മെഡിക്കൽ കോളേജിലെ തിരക്കും ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പും ഒഴിവാക്കാൻ സാധിക്കുമെന്ന് മന്ത്രി മുരളീധരൻ പറഞ്ഞു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി,മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യമുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അസ്ഥിരോഗ ചികിത്സാ രംഗത്തെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നട്ടെല്ല് സംബന്ധമായ സങ്കീർണ ശസ്ത്രക്രിയകളും ഭാവിയിൽ ആശുപത്രിയിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിനായുള്ള പ്രാഥമിക ശ്രമങ്ങൾ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ആരംഭിച്ചതായി ഓർത്തോപീഡിക് സർജൻ ഡോ.വിവേക് മാത്യു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL