SignIn
Kerala Kaumudi Online
Saturday, 07 November 2026 7.54 AM IST

തെറ്റിക്കുളം - കാറാത്തലയിലെ പാലം പണി: പാർശ്വഭിത്തിക്ക് ബലക്ഷയമെന്ന്

klunku

വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ തെറ്റിക്കുളം - കാറാത്തല റോഡിലെ കുറ്റി വയൽ ഭാഗത്തെ പാലം നിർമ്മാണത്തിൽ പരാതിയുമായി നാട്ടുകാർ.പാലത്തിന്റെ ഭിത്തികൾ പാറക്കല്ലുകൾ അടുക്കി നിർമ്മിക്കുന്നതിലാണ് ഇവരുടെ ആശങ്ക.

ഒരാൾ പൊക്കത്തിലേറെ ഉയരത്തിലാണ് പാലം നിർമ്മിക്കുന്നത്.തോടിന്റെ കുറുകെ നിർമ്മിച്ചിരിക്കുന്ന പാലത്തിന്റെ വശങ്ങൾ വയൽ പുരയിടങ്ങളാണ്.അതിനാൽ തന്നെ മണ്ണിന് ഉറപ്പും ബലവും കുറവാണ്.സ്വകാര്യവ്യക്തികൾ പോലും കോൺക്രീറ്റ് ഭിത്തി നിർമ്മിക്കുന്ന ഭാഗത്താണ് സർക്കാർ വകുപ്പ് പാറയടുക്കി കെട്ടിപ്പൊക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ഉയരത്തിലുള്ള ഭിത്തികൾക്ക് ബലക്ഷയമുണ്ടായാൽ,അത് പുതിയ കലുങ്കിന്റെ ബലത്തിനും ഭീഷണിയാകും. അപകട സാഹചര്യമുള്ളതും ബലക്ഷയമുള്ളതുമായ നിർമ്മാണ ജോലികൾ ഒഴിവാക്കി ഇതുവഴി സഞ്ചരിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഗതാഗതം ദുരിതം

കലുങ്ക് മുറിച്ച് റോഡിലെ ഗതാഗതം മുടക്കിയിട്ട് മാസങ്ങളേറെയായി.അക്കരയും ഇക്കരയും എത്താൻ കിലോമീറ്റർ ചുറ്റിക്കറങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ.ഇത് വഴിയുള്ള സ്വകാര്യ ബസും റൂട്ട് മാറി ഓടുകയാണ്.നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് 'കേരള കൗമുദി ' പല പ്രാവശ്യം വാർത്തകൾ പ്രസിദ്ധീകരിച്ച ശേഷമാണ് ഇവിടെ കലുങ്ക് പണി തുടങ്ങിയത്.ഇപ്പോൾ കലുങ്ക് നിർമ്മാണം പൂർത്തിയായെങ്കിലും,അപ്രോച്ച് റോഡിന്റെ ടാറിംഗും അനുബന്ധ പണികളും ഇഴയുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു

കലുങ്കിന്റെയും വശ ഭിത്തികളുടെയും ബലം ഉറപ്പാക്കി എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി റോഡ് തുറന്ന് കൊടുക്കണം.

എം.ഷാജഹാൻ,അച്ചുമ്മാമുക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL