
വിഴിഞ്ഞം: 16കാരിയെ കോവളത്തെ സ്‌പാകളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിൽ ലഭിച്ച നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ‌്പെക്‌ടർ അനുരൂപുമായി (47) തെളിവെടുപ്പ് പൂർത്തിയാക്കി.
കോവളത്തെ ഡ്രീംസ് സ്പായിൽ കഴിഞ്ഞ ദിവസം തുറക്കാൻ കഴിയാതിരുന്ന സ്റ്റോർമുറി കെട്ടിട ഉടമയെ വിളിച്ചുവരുത്തി വില്ലേജ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ തുറന്നു. ഇവിടെ നിന്ന് അഞ്ച് കെട്ട് ഗർഭനിരോധന ഉറകൾ കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. സ്‌പായിലെ സി.സി ടിവി ദൃശ്യങ്ങളും മെമ്മറി കാർഡുകളും സ്പാ നടത്തിപ്പിനായി കെട്ടിട ഉടമയുമായി എഴുതിയ കരാർ പത്രവും കണ്ടെത്തി. എസ്.ഐ.ടി രണ്ടു ടീമുകളായാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
ഒരു സംഘം നാലാം പ്രതി നിഷാന്തിന്റെ പൂവാറിലെ വീട്ടിൽ പരിശോധന നടത്തുമ്പോൾ മറ്റൊരു സംഘം കോവളത്തെ സ്‌പായിൽ പരിശോധന നടത്തുകയായിരുന്നു. ഇന്ന് മൂന്നാം പ്രതി സജിത്ത് കുമാറിനെയും നാലാം പ്രതി നിഷാന്തിനെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ആശുപത്രി ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ ഇളയമ്മ ഡിസ്ചാർജായ ശേഷം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് എസ്.ഐ.ടി പറഞ്ഞു.
ഇടപാടുകാരുടെ പട്ടികയായി
കോവളത്തെ നാല് സ്പാകളിലും ചപ്പാത്തിലെയും വയനാട്ടിലെയും ഓരോ സ്പാകളിലുമായി പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ചവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. തമിഴ്നാട് പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോയ പെൺകുട്ടിയെ തിരികെ എത്തിച്ച ശേഷം ഇടപാടുകാരുടെ തിരിച്ചറിയൽ പരേഡ് നടത്തും. പെൺകുട്ടി തിരിച്ചറിയുന്നവരെ പ്രതിയാക്കും.ഇതോടെ സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |